പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണം: മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ ജില്ലാതല യോഗം ഇന്ന് (ഒക്ടോബര്‍ 30)
ജനപ്രതിനിധികള്‍ക്കും വിദഗ്ധര്‍ക്കും പുറമെ വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും
പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) രൂപീകരണത്തിന്റെ ഭാഗമായി ജില്ലാതല ആശയരൂപീകരണ യോഗം ഒക്ടോബര്‍ 30ന് നടക്കും. രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗം സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ എം ചന്ദ്രശേഖര്‍ ആമുഖ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎല്‍എ മാരായ പഴകുളം മധു, സി വി ശാന്തകുമാര്‍, വര്‍ഗീസ് മാമ്മന്‍, കെ യു ജനീഷ് കുമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ജി വിജയരാഘവന്, ഡോ. പി പി ബാലന്, ശ്രീധര്‍ രാധാകൃഷ്ണന്, വരുണ്‍ സന്തോഷ്, ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയും പദ്ധതി നിര്‍ദേശങ്ങളും തയ്യാറാക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.
ജനപ്രതിനിധികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും ചര്‍ച്ച
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ആദ്യ സെഷനില്‍ ജനപ്രതിനിധികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി വികസന നിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യും. ജില്ലയുടെ വികസന ആവശ്യങ്ങള്‍, നിലവിലുള്ള പരിമിതികള്‍, വിവിധ മേഖലകളില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയുടെ ഭാഗമാകും.
ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധര്‍, സംരംഭകര്‍ എന്നിവരുമായി ചര്‍ച്ച
ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട ശ്രീവത്സം ഗ്രാന്‍ഡെയില്‍ നടക്കുന്ന രണ്ടാം സെഷനില്‍ വിവിധ അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളിലെ വിഷയ വിദഗ്ധര്‍, മികവുറ്റ സംരംഭകര്‍ എന്നിവരുമായി ചര്‍ച്ചയും ആശയരൂപീകരണവും നടത്തും. വികസനത്തിന്റെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനും ദീര്‍ഘകാല വികസന മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നതിനും വിവിധ മേഖലകളിലെ അനുഭവസമ്പത്തും വിദഗ്ധാഭിപ്രായങ്ങളും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ദിശാബോധം
പുതുയുഗ കേരള നിര്‍മിതിക്കായുള്ള വികസന സാധ്യതകള്‍ കണ്ടെത്തുക, നിലവിലുള്ള പരിമിതികള്‍ വിലയിരുത്തുക, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയുക, ദീര്‍ഘകാല വികസന മുന്‍ഗണനകള്‍ നിശ്ചയിക്കുക എന്നിവയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
തദ്ദേശഭരണ സ്ഥാപനങ്ങളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും നിലവില്‍ നടപ്പാക്കിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമാഹരിക്കുന്നതിനും യോഗം വേദിയാകും. പ്രാദേശിക ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്കും അനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയ്ക്ക് രൂപം നല്‍കും.
അടുത്ത അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതിനും ജില്ലയുടെ വികസന മുന്‍ഗണനകള്‍ സമഗ്രമായി നിര്‍ണയിക്കുന്നതിനും യോഗം സഹായകമാകും.
- Log in to post comments