വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലേക്ക് താല്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സൈക്കോളജിയിൽ എം.എസ്.സി / എം.എ, ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയായിരിക്കണം. പ്രായപരിധി 30-45 വയസ്. യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 11 രാവിലെ 11ന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. 0471- 2348666, keralasamakhya@gmail.com, www.keralasamakhya.org.
പി.എൻ.എക്‌സ്. 4569/2026
- Log in to post comments