Post Category
സ്പോട്ട് അലോട്ട്മെന്റ് നവംബർ മൂന്നിന്
2026-27 അധ്യയന വർഷത്തെ ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പി ഡിപ്ലോമ കോഴ്സുകൾക്ക് എസ്.സി./എസ്.റ്റി. വിഭാഗക്കാർക്ക് ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനത്തിനുളള സ്പോട്ട് അലോട്ട്മെന്റ് നവംബർ മൂന്നിന് എൽ. ബി. എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ. ബി. എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്മെന്റ് വഴി ഏതെങ്കിലും സെൽഫ് ഫിനാൻസിങ് കോളേജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം വാങ്ങേണ്ടതാണ്. ഒഴിവുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ അലോട്ട്മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560362, 2560327.
പി.എൻ.എക്സ്. 4575/2026
date
- Log in to post comments