Skip to main content

നിര്‍മലം - പുതുയുഗ ശുചിത്വകേരളം' മലപ്പുറം ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 31)

കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'നിര്‍മലം - പുതുയുഗ ശുചിത്വകേരളം'' ക്യാമ്പയിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനവും നഗരസഭാതല ഉദ്ഘാടനവും ഒക്ടോബര്‍ 31 ന് നടക്കും. രാവിലെ 10.30-ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിയുടെ അധ്യക്ഷതയില്‍ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.

മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, ഉറവിടത്തില്‍ തന്നെ തരംതിരിക്കുക, ശാസ്ത്രീയമായ ശേഖരണവും സംസ്‌കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മസേന, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങില്‍ മന്ത്രിമാരായ പി. കെ. ബഷീര്‍, എ. പി. അനില്‍കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date