Skip to main content
ഇരിണാവ് ഹാപ്പിനെസ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

ഇരിണാവ് ഹാപ്പിനെസ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

 

ഇരിണാവിൽ പുതുതായി നിർമ്മിച്ച ഹാപ്പിനെസ്സ് പാർക്ക്‌ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ബബിത കുമാരി അധ്യക്ഷയായി. 

കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. 
ബ്ലോക്ക്‌ പഞ്ചായത്ത്‌ അധീനതയിൽ ഇരിണാവ് മത്സ്യമാർക്കറ്റിന് സമീപത്തെ ഉപയോഗശൂന്യമായ സ്ഥലമാണ് ഹാപ്പിനെസ്സ് പാർക്കായി മാറ്റിയത്. ഓപ്പൺ സ്റ്റേജ്, ഇന്റർലോക് പാകിയ മുറ്റം, സിറ്റിംഗ് ഏരിയ, പ്രവേശന കവാടം, ചുറ്റുമതിൽ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 

കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സക്യൂട്ടീവ് എഞ്ചിനീയർ സി സപ്ന റിപ്പോർട്ട്‌ അവതരണം നടത്തി. കല്യാശ്ശരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന പങ്കൻ മുഖ്യാതിഥിയായി.  
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ വി ശ്രീധരൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ടി നിഷ, കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ വി രാധാകൃഷ്ണൻ, കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സി കെ റസീന, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ കെ പ്രീത, സി കെ വിജയൻ, വി സുധീഷ്, രേണുക, ഗണേശൻ, അഭിലാഷ് കേളോത്ത്, ഇരിണാവ് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി എം ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

date