ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ ബിരുദദാന ചടങ്ങും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ ബിരുദദാന ചടങ്ങും സര്‍ട്ടിഫിക്കറ്റ് വിതരണവും ഡെപ്യൂട്ടി മേയര്‍ ഉദയ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
21 കോഴ്സുകളിലായി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ 61 വിദ്യാര്‍ഥികളെയും ഓള് ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ കോഴ്സില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിയ വിധുന് എമ്മിനെയും സംസ്ഥാനതലത്തില്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. ഐ ടി ഐ വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ന്നും കൂടുതല്‍ വിദ്യാര്‍ഥികളുടെ വിജയം ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മനോജ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഐ ടി ഐ പ്രിന്‍സിപ്പല്‍ കെ ആര് സുനില്‍ കുമാര്‍, കൊല്ലം കോര്പ്പറേഷന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം എസ് ഗോപകുമാര്‍, പെരിനാട് പഞ്ചായത്തം?ഗങ്ങള്‍, ഐ ടി ഐ അധ്യാപകര്‍, മറ്റ് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments