Skip to main content

പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർമാരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവർക്കാണ് മുൻഗണന. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നായിരിക്കും നിയമനം. സ്ഥിരനിയമനമല്ല. പ്രതിമാസം 11,000 രൂപ ഓണറേറിയം ലഭിക്കും. നിയമന കാലാവധി ഒരു വർഷമാണ്. സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമർപ്പിക്കണം.

അപേക്ഷകൾ നവംബർ 12ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2314238.

date