Skip to main content

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

  2026-27 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് മാത്രം പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ  അലോട്ട്‌മെന്റ് നവംബർ നാലിന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നവംബർ 2 മുതൽ നവംബർ 3 വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. പുതുതായി അംഗീകാരം ലഭിച്ച കോളേജുകൾക്കും ഓപ്ഷൻ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ നവംബർ ആറിനകം പ്രവേശനം നേടണം. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള നിരാക്ഷേപപത്രം ആവശ്യമാണ്. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

പി.എൻ.എക്‌സ്. 4594/2026

date