Skip to main content

സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ്  സമാപിച്ചു 

മുപ്പത്തിയൊന്നാമത് സംസ്ഥാന സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ്  സമാപിച്ചു.  എറണാകുളം ഇടപ്പള്ളി ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ്  ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായി.

ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. എറണാകുളം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡെന്നി തോമസ്, മുൻ മുനിസിപ്പൽ ചെയർമാൻ ജോസഫ് ആന്റണി എന്നിവർ ആശംസകൾ നേർന്നു.

കേരള ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി മുജീബ് റഹ്മാൻ, എറണാകുളം ജില്ലാ ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി ഷുഹൈബ് പി.എ., ജില്ലാ പ്രസിഡന്റ് നവാസ് മുഹമ്മദ്, കേരള ഫെൻസിങ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം പ്രഭുലാഷ് പി.എൽ., ജോയിന്റ് സെക്രട്ടറി ദേശ്നി വി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 മത്സരഫലങ്ങൾ 

പുരുഷ വിഭാഗത്തിൽ മലപ്പുറം ജില്ല ജേതാക്കളായി. കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും തൃശ്ശൂർ ജില്ല മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ കണ്ണൂർ ജില്ല ജേതാക്കളായി. തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓവറോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ല കിരീടം നേടി.

എറണാകുളം ജില്ലാ ഫെൻസിങ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ഫെൻസിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 200 താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

date