മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള വില പുതുക്കി നിശ്ചയിക്കണം: ജില്ലാ വികസന സമിതി യോഗം
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നിലവിലെ വില പുനഃക്രമീകരിച്ച് ന്യായമായ നിരക്കിൽ പുതുക്കി നിശ്ചയിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പാഴ്മരം ഉൾപ്പെടെയുള്ള മരങ്ങൾക്ക് ഉയർന്ന വില നിശ്ചയിച്ചിരിക്കുന്നതിനാൽ ലേലം നടക്കാതെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ ആവശ്യം ഉയർന്നത്.
ചിത്രപ്പുഴ - പോഞ്ഞാശ്ശേരി റോഡിലെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും ഇൻഫോപാർക്ക്, കിഴക്കമ്പലം - പൂക്കാട്ടുപടി, തിരുവാണിയൂർ - വെട്ടിക്കൽ റോഡുകളിലെ കുഴികൾ അടയ്ക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും വി. പി. സജീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. പട്ടിമറ്റം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഒയോട് അദ്ദേഹം ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്
ഫ്രാൻസിസ് ജോർജ് എം പി എന്നിവരുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments