Skip to main content

ജില്ലാ ആയുർവേദ ആശുപത്രിയിൽ നിയമനം

വളവന്നൂരിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്.എം.സി മുഖേന വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്കുള്ള താത്കാലിക നിയമനമാണ്. ലാബ് ടെക്നീഷ്യൻ (ഒരു ഒഴിവ് - യോഗ്യത: ഡി.എം.എൽ.ടി/ഡി.എം.ഇ/ബി.എസ്‌സി എം.എൽ.ടി), പഞ്ചകർമ്മ അസിസ്റ്റന്റ് (മൂന്ന് ഒഴിവ് - യോഗ്യത: ആയുർവേദ പഞ്ചകർമ്മ തെറാപ്പി കോഴ്സ്, പ്രവൃത്തിപരിചയം), മൾട്ടി പർപ്പസ് വർക്കർ (ഒരു ഒഴിവ് - യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം), മർമ്മ അറ്റൻഡർ (ഒരു ഒഴിവ് - യോഗ്യത: എസ്.എസ്.എൽ.സി, പ്രവൃത്തിപരിചയം) എന്നിങ്ങനെയാണ് ഒഴിവുകൾ. 18-നും 40-നും ഇടയിലാണ് പ്രായപരിധി. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 10-ന് രാവിലെ 10 ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8281642473.

date