Skip to main content

ഡ്രോണ്‍ പൈലറ്റ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരും 2026 ജനുവരി 1-ന് 21-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാണ് അവസരം. പ്ലസ് ടു, പോളിടെക്‌നിക് ഡിപ്ലോമ, അല്ലെങ്കില്‍ ഐ.ടി.ഐ/ഐ.ടി.സി എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 13-ന് വൈകിട്ട് നാലിനകം 'കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, സിവില്‍ സ്റ്റേഷന്‍ പി.ഒ., മലപ്പുറം  676505' എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമുകള്‍ നവംബര്‍ രണ്ടു മുതല്‍ മലപ്പുറം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. കായികക്ഷമതാ പരീക്ഷ, പ്രവൃത്തിപരിചയ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍- 9383471703.

date