ജില്ല ശിശുക്ഷേമ സമിതിയുടെ വര്‍ണ്ണോത്സവം
ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്റെ ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ശിശുദിന കലോത്സവം 'വര്‍ണ്ണോത്സവം' പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. നാന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ മല്‍സരങ്ങിളിലായി പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ വര്‍ണ്ണോല്‍സവം ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി. കെ. അര്‍ജുനന്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ. ജി ദീപു, മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യൂ, ഹെഡ്മിസ്ട്രസ് സുജ ബേബി, സുമാ നരേന്ദ്ര, കെ. ജയകൃഷ്ണന്‍, കലാനിലയം രാമചന്ദ്രന്‍നായര്‍, പി. ജി. രാജന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments