Skip to main content

ലോക നഗരാസൂത്രണ ദിനാചരണം  നവംബര്‍   രണ്ടിന്

നഗരാസൂത്രണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക നഗരാസൂത്രണ ദിനാചരണം നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ ടൗണ്‍ പ്ലാനര്‍ പി. അനില്‍കുമാര്‍ വിഷയം അവതരിപ്പിക്കും.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ട്രീസ ജോസ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പി.ആര്‍. ശ്രീലേഖ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ടൗണ്‍ പ്ലാനര്‍ എസ്. റിനി ചന്ദ്ര, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ സുധീര്‍ പി. സുകുമാര്‍ എന്നിവര്‍ സംസാരിക്കും.

സുസ്ഥിരവും ആസൂത്രിതവുമായ നഗരവികസനത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

date