Post Category
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്: അംഗത്വം പുനഃസ്ഥാപിക്കാൻ അദാലത്ത് ആരംഭിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായി രണ്ട് വർഷത്തിലേറെ കുടിശിക വരുത്തിയവർക്കായി അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അദാലത്ത് ജില്ലയിൽ ആരംഭിച്ചു. പിഴയും കാലതാമസവും കൂടാതെ പരമാവധി മൂന്ന് ഗഡുക്കളായി വരിസംഖ്യ ഓൺലൈനായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം ലഭിക്കും.
ആറുമാസത്തേക്കാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അർഹരായ എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വരിസംഖ്യ അടയ്ക്കുന്നതിനുള്ള ലിങ്ക്: `https://services.unorganisedwssb.org/index.php/membership/public_subscription.
ഫോൺ- 0487 2385900.
date
- Log in to post comments