Skip to main content

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു

 

ആലപ്പുഴ ജനറൽ ആശുപത്രിയുടെ പരിസരവും  ദിവസേനയുള്ള ശുചീകരണവും നടത്തുന്നതിനായി 50 വയസ്സിനു താഴെ പ്രായമുള്ളതും ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിൽ ഉള്ളവരും നിശ്ചിത യോഗ്യതകൾ  ഉള്ളവരുമായ സ്ത്രീപുരുഷന്മാരെ  ഉൾപ്പെടുത്തി   വാക്ക് ഇൻ ഇന്റർവ്യൂ  നടത്തുന്നു. നവംബർ മൂന്നിന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക്  ആലപ്പുഴ ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിലെ   ആറാംനിലയിലെ കോൺഫെറൻസ് ഹാളിലാണ് അഭിമുഖം.   താല്പര്യമുള്ളവർ അസ്സൽ യോഗ്യത സെർട്ടിഫിക്കറ്റുകളും  ആധാർ കാർഡും അവയുടെ പകർപ്പുകളും സഹിതം അന്നേദിവസം ഹാജരാകേണ്ടതാണ്.  യോഗ്യതകൾ- ഏഴാം ക്ലാസ്സ്‌ പാസ്സായവരും പന്ത്രണ്ടാം  ക്ലാസ്സ്‌ പരാജയപ്പെട്ടവരും 50 വയസ്സിൽ താഴെ പ്രായം ഉള്ളവരും ആയിരിക്കണം.

date