ചിത്രരചനാ മത്സരം
കേരള സർക്കാർ കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും, അവബോധം സൃഷ്ടിക്കുന്നതിനുമായി ആലപ്പുഴ ജില്ലയിലെ എൽ.പി., യു.പി./എച്ച്.എസ്. വിഭാഗത്തിലെ സ്കൂൾ കുട്ടികൾക്കായി ചിത്ര രചനാ മത്സരം ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും സംഘടിപ്പിക്കുന്നു. കാറ്റഗറി 1 ഇനത്തിൽ എൽ.പി. വിഭാഗം (ക്രയോൺസ്), കാറ്റഗറി 2 യു.പി. വിഭാഗത്തിനും കാറ്റഗറി 3 ഹൈസ്കൂൾ വിഭാഗം (വാട്ടർ കളർ). ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിക്കും. മത്സരം നവംബർ 28-ന് രാവിലെ 9 മണി മുതൽ സർക്കാർ ഗേൾസ് ഹൈസ്കൂൾ കോൺഫറൻസ് ഹാളിൽ നടത്തും. താല്പര്യമുള്ളവർ സ്കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപോക്ഷ നവംബർ 16-ന് വൈകിട്ട് അഞ്ചിന് മുമ്പായി gmdicalp@gmail.com എന്ന ഇമെയിലിലോ 9497675251 മുഖേന വാട്സപ്പിലോ ലഭ്യമാക്കണം. ഫോൺ: 0477 2241272, 0477 2241632.
- Log in to post comments