Skip to main content

ക്ലർക്ക് നിയമനം : അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ താല്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം യോഗ്യതയുണ്ടായിരിക്കണം. സർക്കാർ / അർധസർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ സമാനമേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 16 വൈകിട്ട് അഞ്ചിനകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ അപേക്ഷ ലഭ്യമാക്കണം. ഫോൺ: 0471 2720977.

പി.എൻ.എക്‌സ്. 4624/2026

date