Skip to main content

ലാപ്ടോപ്പ് ധനസഹായം: പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിന് അര്‍ഹതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, എം.ബി.എ., എം.സി.എ., എം.എസ്.ഡബ്ല്യു., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.ടെക്., എം.ടെക്., എല്‍.എല്‍.ബി., ബി.സി.എ. തുടങ്ങി വിവിധ പ്രൊഫഷണല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം.

2026-27 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയവരും, ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍. കൂടാതെ വിദ്യാര്‍ത്ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ഇതിനുമുമ്പ് ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം ലഭിച്ചവര്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ മാര്‍ച്ച് 31-നകം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫോമുംകൂടുതല്‍ വിവരങ്ങളും മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483-2734901.

 

date