ടെന്‍ഡര്‍ ക്ഷണിച്ചു
എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയിലുള്ള സ്ഥലങ്ങളില്‍ എന്‍.എച്ച്.എം. ട്രൈബല്‍ മൊബൈല്‍ യൂണിറ്റ് പരിപാടി നടത്തുന്നതിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 1400 സി.സി.യില്‍ കുറയാത്ത എന്‍ജിന്‍ കപ്പാസിറ്റിയുള്ളതും അഞ്ച് വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഫോര്‍ വീല്‍ ഡ്രൈവ് പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ ടാക്‌സി വാഹനം ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കാനാണ് അവസരം. നവംബര്‍ 15 മുതല്‍ 2027 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്കാണ് വാഹനം ആവശ്യമുളളത്. പ്രതിമാസ വാടകയായി പരമാവധി 38,000 രൂപയാണ് അനുവദിക്കുന്നത് (1100 കിലോമീറ്റര്‍ പരിധിയില്‍). താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ നവംബര്‍ 10 ന് രാവിലെ 11 വരെ എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 04832701029.
- Log in to post comments