'നിര്‍മ്മലം - പുതുയുഗ ശുചിത്വകേരളം' ക്യാമ്പയിന് കുറുവ പഞ്ചായത്തില്‍ തുടക്കമായി
കേരളത്തെ സമ്പൂര്‍ണ ശുചിത്വത്തിലേക്കും സുസ്ഥിര മാലിന്യസംസ്‌കരണ ശീലങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അഞ്ചുവര്‍ഷ സമഗ്ര ക്യാമ്പയിനായ 'നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിക്ക് കുറുവ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ സലാം പാലത്തിങ്ങല്‍ ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയുടെ ഭാഗമായി നൂറു ദിന ഐ.ഇ.സി ചലഞ്ച് പഞ്ചായത്തും നാട്ടുകാരും ഏറ്റെടുത്തു. ചെറുകുളമ്പ വെസ്റ്റ്, ഹൈസ്‌കൂള്‍ പരിസരം എന്നിവ വൃത്തിയാക്കിക്കൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭം കുറിച്ചത്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ. അബ്ദുള്‍ അസീസ്, എം. ഷാക്കിര്‍, പി.ടി. മുംതാസ്, വാര്‍ഡ് മെമ്പര്‍മാരായ സൈദ് നൗഫല്‍ തങ്ങള്‍, കെ.പി. ഹരിദാസന്‍, ടി.പി. ജയചന്ദ്രന്‍, കെ. സുലൈഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. ജിതേഷ്, ഹരിത കര്‍മസേന അംഗങ്ങള്‍, റോഡ് ക്ലീനിങ് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
- Log in to post comments