കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ജേര്‍ണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന അഡ്വാന്‍സ്ഡ് ജേര്‍ണലിസം - മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 10.
പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ജേര്‍ണലിസം, വാര്‍ത്താ അവതരണം, സോഷ്യല്‍ മീഡിയ കണ്ടന്റ് നിര്‍മ്മാണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ് എന്നിവയില്‍ പരിശീലനം ലഭ്യമാകും. കോഴ്സിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും പരിശീലനവും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ സഹിതം കെല്‍ട്രോണ്‍ നോളജ് സെന്ററുകളുമായി ബന്ധപ്പെടണം. ഫോണ്‍- 9544958182.
- Log in to post comments