Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ, ആശുപത്രി വികസന സമിതി ആശുപത്രിയിൽ വരുന്ന ഉപയോഗശൂന്യമായ പേപ്പർ മാലിന്യങ്ങൾ ആറുമാസത്തേക്ക് കരാർ വ്യവസ്ഥയിൽ നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
വൈറ്റ് പേപ്പർ, ന്യൂസ് പേപ്പർ, ചിപ്പ് പേപ്പർ എന്നിവ നീക്കം ചെയ്യുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19 ന്  ഉച്ചയ്ക്ക് 2 വരെ. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ മെഡിക്കൽ സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം.
ഫോൺ: 0484-2754000, 0484-2754777

date