Skip to main content

കെല്‍ട്രോണില്‍ മീഡിയാ കോഴ്‌സുകളില്‍ പ്രവേശനം

കെല്‍ട്രോണില്‍ അഡ്വാന്‍സ് ജേര്‍ണലിസം - മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് നവംബര്‍ 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്. ബിരുദം, പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേര്‍ണലിസം, വാര്‍ത്താ അവതരണം, സോഷ്യല്‍ മീഡിയ കണ്ടന്റ് നിര്‍മാണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഫോണ്‍: 9544958182.

date