Skip to main content

മുടങ്ങിപ്പോയ സംഘങ്ങൾക്ക് വീണ്ടും പ്രവർത്തനാനുമതി

മുടങ്ങിപ്പോയ സംഘങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കുന്നതിന് ഡിസംബർ 31 വരെ രജിസ്‌ട്രേഷൻ വകുപ്പ് അവസരമൊരുക്കുന്നു. 1955-ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധർമ്മസംഘങ്ങൾ രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചശേഷം വാർഷിക ഫയലിംഗ് ചെയ്യാത്ത, രജിസ്ട്രേഷനു ശേഷം പ്രവര്‍ത്തനം നടത്താത്ത
സംഘങ്ങൾക്ക് 2025ലെ സംഘങ്ങളുടെ രജിസ്‌ട്രേഷൻ നിയമപ്രകാരം പ്രവർത്തനം പുനരാരംഭിക്കാം.

രേഖകൾ ലഭ്യമല്ലാത്തതിനാലോ തർക്കങ്ങൾ മൂലമോ പ്രവർത്തനം നിലച്ച സംഘങ്ങൾക്കും അവസരമുണ്ട്. അപേക്ഷകൾ ജില്ലാ രജിസ്ട്രാർക്ക് സമർപ്പിക്കണം. ഫോൺ: :04812563822.

date