Skip to main content

ബസുകളുടെ സമയക്രമം; യോഗം നാളെ

ജില്ലയിലെ സ്റ്റേജ് കാരിയേജ്  ബസുകളുടെ സമയക്രമവുമായും കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസുമായും  ബന്ധപ്പെട്ട  ഓപ്പറേറ്റര്‍മാരുടെ പരാതികള്‍ പരിഗണിക്കുന്നതിനുള്ള യോഗം നാളെ (നവംബർ ആറ്) രാവിലെ 11ന് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഉമ്മൻ ചാണ്ടി സപ്തതി സ്മാരക ഓഡിറ്റോറിയത്തിൽ  നടക്കും.

പ്രിയദർശിനി ബസുകളുടെ സമയവുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർക്ക് അവസരം ഉണ്ടായിരിക്കുമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് അതോറിട്ടി സെക്രട്ടറി അറിയിച്ചു.

date