Skip to main content

അപ്രന്‍റീസ്ഷിപ്പ് മേള

കേന്ദ്ര സർക്കാരിന്‍റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന സർക്കാർ തൊഴില്‍- നൈപുണ്യ വകുപ്പും സംയുക്തമായി ആർ.ഐ. സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 11ന് ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ  പ്രധാനമന്ത്രി അപ്രന്‍റീസ്ഷിപ്പ് മേള നടത്തും.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ,പൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കും. വിവിധ ഐ.ടി.ഐ ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ രാവിലെ ഒൻപതുമുതൽ 11 വരെ.അപ്രന്‍റീസ്ഷിപ്പ് പോർട്ടലായ  www.apprenticeshipindia.gov.in  വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ 0481-2561803.

date