Post Category
കൂൺ;ഉത്പാദന-മൂല്യവർദ്ധിത ഉൽപ്പന്ന നിർമാണ യൂണിറ്റ് നാടിനു സമർപ്പിച്ചു
ഉളിക്കൽ പഞ്ചായത്തിലെ തൊട്ടിപ്പാലം കെപി മുക്കിൽ കൂൺ ഉത്പാദനവും കൂൺ,പഴം പച്ചക്കറി എന്നീ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റും അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷയായി. കൂടുതൽ സാധ്യതയുള്ളതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമായ കാർഷിക മേഖലയിലെ ഉദ്യമമാണ് ഇതെന്നും സർക്കാർ പിന്തുണയോടെ ഈ മേഖലയിൽ സംരംഭകാരാകാൻ പദ്ധതി സഹായകമാകുമെന്നും എംഎൽഎ പറഞ്ഞു.
കൃഷി ഓഫീസർ ജിംസി മരിയ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സമീന നസീർ, നിഷ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സെലിൻ ചാക്കോ, മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ അഷ്റഫ് പാലശേരി, ബിജു വെങ്ങലപ്പള്ളി എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments