Skip to main content

മിഴിവ്' സ്കൂൾ കലോത്സവം സംഘടിപ്പിച്ചു 

 

ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം, ‘മിഴിവ് 2026’ സംഘടിപ്പിച്ചു. ആലപ്പുഴ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം നൗഫൽ ഉദ്ഘാടനം ചെയ്തു. സിനിമ-നാടക താരം ഋതുദേവ് അയ്യപ്പൻ വിശിഷ്ടാതിഥിയായി. അന്താരാഷ്ട്ര റോക്കറ്റ് ബോൾ മത്സരത്തിൽ ഇന്ത്യയ്ക്കായ് സ്വർണ മെഡൽ വാങ്ങിയ സ്‌കൂളിലെ വിദ്യാർഥി സുധീർ, നാഷണൽ ഡ്രാഗൺ ബോട്ട് റെയ്‌സിൽ ഒന്നാമതെത്തിയ ഭരത് മോഹൻ, അർജുൻ കെ.വി, സംസ്ഥാന സ്കൂൾ കായിക മേളയിൽ റിലേ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ജൂലി പോൾ എന്നീ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപിക കെ എസ് ജാൻസി ബിയാട്രിസ്, എസ് എം സി ചെയർമാൻ എം സാലിം, അധ്യാപികരായ എസ് രാജലക്ഷ്മി, പി പ്രമോൾ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.

date