Post Category
അധ്യാപക ഒഴിവ്
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വെളിയന്തോട് ഇന്ദിര ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.ടി (മലയാളം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്) അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10-ന് സ്കൂളിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. മലയാളം വിഭാഗത്തിന് രാവിലെ 10.30-നും ഇംഗ്ലീഷ് വിഭാഗത്തിന് 11.30-നും സോഷ്യൽ സയൻസ് വിഭാഗത്തിന് ഉച്ചയ്ക്ക് 1.30-നുമാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947299075, 9446388895.
date
- Log in to post comments