Post Category
ക്ലർക്ക് നിയമനം
കോട്ടായി ഗ്രാമപഞ്ചായത്തിലെ എൽ ഐ ഡി & ഇ ഡബ്ല്യു അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തും.
പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. പ്രായപരിധി 18നും 41നും ഇടയിൽ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 9ന് രാവിലെ 11.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
date
- Log in to post comments