നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
പ്ലസ്ടൂ സയന്‍സ് ഗ്രൂപ്പിന് പഠിക്കുന്ന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നു. താല്‍പര്യമുളള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള രക്ഷകര്‍ത്താവിന്റെ സമ്മതപത്രം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും പ്ലസ്ടൂവിന് ഇതുവരെയുളള മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജനുവരി 31ന് അഞ്ചിനകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡിപി ഓഫീസ്/മേലുകാവ്, പുഞ്ചവയല്‍, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 202751
(കെ.ഐ.ഒ.പി.ആര്‍-92/19)
- Log in to post comments