*ഏകാരോഗ്യ പക്ഷാചരണത്തിനും എലിപ്പനി പ്രതിരോധ ക്യാമ്പയിനും തുടക്കമായി*
ഏകാരോഗ്യ പക്ഷാചരണത്തിന്റെയും എലിപ്പനി പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി. എ.സി. മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്. ആശാ പ്രവർത്തകരുടെ കലാപരിപാടികൾ, ബോധവൽക്കരണ റാലി, സ്കിറ്റ് എന്നിവയും അരങ്ങേറി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. സുജാത മുഖ്യപ്രഭാഷണവും ജില്ലാ സർവേലൻസ് ഓഫീസർ ഇൻ-ചാർജ് ഡോ. നിർമ്മൽ ദിനാചരണ സന്ദേശവും നൽകി. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. എ. കെ. ടോണി എലിപ്പനി പ്രതിരോധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഏകാരോഗ്യ സന്ദേശം ഉൾക്കൊള്ളിച്ച് എരുമപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ വീഡിയോ പ്രദർശനവും നടന്നു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രുതി ലാലു , ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എൻ. രാധിക, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ സി.എം. ശ്രീജ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
- Log in to post comments