Post Category
*വടക്കുംകര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (നവംബർ 7)* *മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും*
മുകുന്ദപുരം താലൂക്കിലെ വടക്കുംകര സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (നവംബർ 7) രാവിലെ 10 ന് വെള്ളാങ്ങല്ലൂര്‍ പി.സി.കെ ഓഡിറ്റോറിയാം മിനി ഹാളില്‍ നടക്കും. കായിക മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ബെന്നി ബഹനാന് എം.പി അധ്യക്ഷത വഹിക്കും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments