Skip to main content

*വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്*

 കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ തൃശ്ശൂർ ജില്ലയിൽ പ്രതീക്ഷിക്കുന്ന മെഡിക്കൽ ഓഫീസർ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കരാർ നിയമനം നടക്കുന്നത് വരെയോ അല്ലെങ്കിൽ 179 ദിവസത്തേക്കോ ആണ് നിയമനം.

എം.ബി.ബി.എസ് ആണ് അടിസ്ഥാന യോഗ്യത. ഫാമിലി മെഡിസിൻ, ജീറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും ഗവ. സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാർക്കും പാലിയേറ്റീവ് ട്രെയിനിങ് നേടിയവർക്കും മുൻഗണന ലഭിക്കും. അപേക്ഷകരുടെ പ്രായം 65 വയസ്സ് കവിയരുത്.

താൽപര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 16-ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.

വിലാസം: ജില്ലാ കോ-ഓർഡിനേറ്റർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, വയോമിത്രം ഓഫീസ്, പഠനോദ്യാനം, ചേലാട്ട് ലൈൻ, പൂത്തോൾ പി.ഒ., തൃശ്ശൂർ. ഫോൺ: 8943354045.

date