Post Category
*പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കി*
തൃശ്ശൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) - ഒന്നാം എൻ.സി.എ.-എസ്.സി.സി.സി. (കാറ്റഗറി നമ്പർ: 610/2023) തസ്തികയ്ക്കായി 2025 മാർച്ച് 11-ന് നിലവിൽ വന്ന 252/2025/എസ്.എസ്.വി. നമ്പർ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു. പട്ടികയിൽ നിന്ന് അവസാനമായി നിയമനശിപാർശ ലഭിച്ച ഉദ്യോഗാർത്ഥി 2025 ഓഗസ്റ്റ് 19-ന് ജോലിയിൽ പ്രവേശിച്ചതിനാലും, മാതൃറാങ്ക് പട്ടിക റദ്ദായതിനാലുമാണ് ഈ എൻ.സി.എ. പട്ടിക 2025 ഓഗസ്റ്റ് 19 അർദ്ധരാത്രി മുതൽ റദ്ദാക്കിയത്.
date
- Log in to post comments