Skip to main content

*നായ വളർത്തലിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു*

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'നായ വളർത്തൽ' വിഷയത്തിൽ ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 12-ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം നടക്കുന്നത്.   താൽപര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ 0491-2815454 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖയുടെ പകർപ്പ് കൈവശം കരുതേണ്ടതാണ്.
 

date