സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്‌സുകള്‍: പിഴയോടെ നവംബര്‍ 20 വരെ പ്രവേശനം നേടാം
സംസ്ഥാന സാക്ഷരതാ മിഷന്റെ നാല്, ഏഴ്, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ 50 രൂപ പിഴയോടെ നവംബര്‍ 20 വരെ പ്രവേശനം നേടാം. ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന് ചേരാന്‍ 10-ാം ക്ലാസ് വിജയിച്ചിരിക്കണം. 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസും കോഴ്‌സ് ഫീസും പിഴയും ഉള്‍പ്പെടെ 2650/-രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചലാന്‍ വഴി അടയ്ക്കണം.
10-ാം തുല്യതാ കോഴ്‌സിന് രജിസ്‌ട്രേഷന്‍ ഫീസും കോഴ്‌സ് ഫീസും പിഴയും ഉള്‍പ്പെടെ 2000/- രൂപയാണ് ഫീസ് വരുന്നത്. ഇതും എസ്.ബി.ഐ. ചലാന്‍ മുഖേന അടക്കാം. നാല്, ഏഴ് തുല്യതാ കോഴ്‌സുകള്‍ക്ക് ഫീസ് ബാധകമല്ല. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിക്കാര്‍ക്കും രേഖകളുടെ അടിസ്ഥാനത്തില്‍ കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
പഠിതാക്കള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങളും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിവാര സമ്പര്‍ക്ക ക്ലാസുകളും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരില്‍ നിന്നും മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം. സംശയങ്ങള്‍ക്ക്, ഫോണ്‍- 0483 2734670, 7907918949, 9447537164.
- Log in to post comments