സമഗ്ര ശിക്ഷാ കേരളം: കരാര്‍ നിയമനത്തിനുള്ള അഭിമുഖ തീയതികള്‍ പ്രഖ്യാപിച്ചു
സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിലും വിവിധ ബി.ആര്.സി.കളിലുമായി കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖ തീയതികള്‍ പ്രഖ്യാപിച്ചു. മലപ്പുറം ഡൗണ്ഹില്ലിലുള്ള ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ രാവിലെ 8.30 നാണ് അഭിമുഖങ്ങള്‍ നടക്കുന്നത്.
അക്കൗണ്ടന്റ് തസ്തികയിലേക്ക് നവംബര്‍ ഒന്‍പത്, 10 തീയതികളിലും, എം.ഐ.എസ്. കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നവംബര്‍ 10 നും അഭിമുഖം നടക്കും. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നവംബര്‍ 11, 12 തീയതികളിലും നൈറ്റ് വാച്ച്മാന്, പ്രൊജക്ട് എന്‍ജിനീയര്‍ എന്നീ തസ്തികകളിലേക്ക് നവംബര്‍ 13 നുമാണ് അഭിമുഖം.
അപേക്ഷകര്‍ക്ക് ഫോണ്‍ അല്ലെങ്കില്‍ ഇമെയില്‍ മുഖേന അറിയിപ്പുകള് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നിശ്ചിത തീയതികളില്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483-2736953, 2735315.
- Log in to post comments