Post Category
ചാത്തൻകാട്പറമ്പ് റോഡ് നിർമാണം ആരംഭിച്ചു
പെരിങ്ങോട്ടുകുറുശി ഗ്രാമപഞ്ചായത്തിലെ ചാത്തൻകാട്പറമ്പ് കോൺക്രീറ്റ് റോഡിന്റെ നിർമാണോദ്ഘാടനം പി.പി. സുമോദ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഫണ്ടിൽനിന്ന് എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിക്കുന്നത്.
പതിനാറാം വാർഡിൽ ഉൾപ്പെടുന്ന റോഡ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാദുരിതത്തിന് പരിഹാരമാകും.
പരിപാടിയിൽ സ്ഥിരംസമിതി ചെയർപേഴ്സൺമാരായ കെ.എം. കേരളകുമാരി, പ്രസീത സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ആർ. സുശീല, ആർ. കൃഷ്ണൻ, എസ്.സി. പ്രിയ, കെ.പ്രഭാകരൻ,സുഷമ എന്നിവർ പങ്കെടുത്തു.
date
- Log in to post comments