Post Category
ആശാ പ്രവർത്തകരുടെ ഒഴിവ്
കണ്ണാടി ഗ്രാമപഞ്ചായത്ത് വാർഡ് നം. 11, 14 -ൽ ആശാ പ്രവർത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വാർഡിലെ സ്ഥിരതാമസക്കാരായ സ്ത്രീ അപേക്ഷകർക്ക് മാത്രമാണ് അവസരം. വിവാഹിതർ, വിവാഹമോചിതർ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായപരിധി 25- 45 വയസ്സിനും ഇടയിൽ . നിശ്ചിത വാർഡിൽ നിന്നും അപേക്ഷകർ ഇല്ലാത്ത പക്ഷം പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ ഉള്ളവരെയും പരിഗണിക്കും. മുൻപ് ആശാ പ്രവർത്തകയായി പരിചയമുള്ളവർക്കും, ആരോഗ്യമേഖലയിൽ സന്നദ്ധ സേവനം ചെയ്തവർക്കും മുൻഗണന. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16-ന് വൈകുന്നേരം 3 വരെ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനുമായി കണ്ണാടി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
date
- Log in to post comments