Skip to main content

ഫാർമസിസ്റ്റ് നിയമനം

പാലക്കാട് സർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ താൽക്കാലിക  അടിസ്ഥാനത്തിൽ  ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും.  ഡിപ്ലോമ ഇൻ ഫാർമസി, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളും,  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ആധാർ രേഖയും സഹിതം നവംബർ 10-ന് രാവിലെ 10:30 ന്  ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ  നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ: 0491-2530013

date