Skip to main content

ജില്ലയിലെ സ്‌കൂളുകളില്‍ അനുവദിച്ച കമ്പ്യൂട്ടറുകള്‍ ഉടന്‍ വിതരണം ചെയ്യും

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ആറ് സ്‌കൂളുകളിലേക്ക് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് അനുവദിച്ച കമ്പ്യൂട്ടറുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഒരാഴ്ചക്കകം മുഴുവന്‍ കമ്പ്യൂട്ടറുകളും വിതരണം ചെയ്യും. എം.പി ലാഡ്‌സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ബസുകള്‍ അനുവദിച്ച മുഴുവന്‍ സ്‌കൂളുകള്‍ക്കും ബസുകള്‍ വിതരണം ചെയ്തതായും  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
മഞ്ചേരി, തൃക്കലങ്ങോട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകള്‍ ശക്തിപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും  മാര്‍ച്ച് 30 നകം പണി പൂര്‍ത്തീകരിക്കുമെന്നും  കെ.എസ്.ഇ.ബി എഞ്ചിനീയര്‍ അറിയിച്ചു. പൂക്കളത്തൂരിലെ പുതിയ സെക്ഷന്‍ ഓഫീസ് തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും കെ.എസ്.ഇ.ബി എഞ്ചിനീയര്‍ അറിയിച്ചു.
ഹില്‍ ഹൈവേ നിര്‍മ്മാണത്തിനായി വനഭൂമി സര്‍വേ ചെയ്യുന്നതിന് ബന്ധപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും വനം വകുപ്പ് സര്‍വ്വെയര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നോര്‍ത്ത് ഡി.എഫ്.ഒ  അറിയിച്ചു. ഊര്‍ക്കടവ് -മുണ്ടുമുഴി ഭാഗത്തെ അനധികൃത കൈയേറ്റം നടന്ന റോഡ്  അളന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ച്  സ്ഥലം  തിരിച്ചുപിടിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date