Post Category
*സമഗ്രശിക്ഷ കേരളം ജില്ലാ ബി ആർ സി കാര്യാലയങ്ങളിൽ നിയമനം*
സമഗ്രശിക്ഷ കേരളം വയനാട് ജില്ലാ പ്രോജക്ടിന് കീഴിൽ വിവിധ തസ്‌തികകളില്‍ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള ഇന്‍റര്‍വ്യൂ നവംബര്‍ ഒന്പത് മുതല്‍ 13 വരെ നടക്കും. എം ഐ എസ് കോ ഓഡിനേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനത്തിന് നവംബർ ഓന്‍പതിനും ഓഫീസ് അറ്റൻഡന്റ് പത്തിനും ഡാറ്റ എൻട്രി ഓപ്പറേറ്റർ 11 നും അക്കൗണ്ടന്‍റ്, നൈറ്റ് വാച്ച്മാന്‍ 12 നും സിവിൽ എഞ്ചിനീയർ 13നുമാണ് അഭിമുഖം. ഇൻ്റർവ്യൂ സമയവിവരം ഫോൺ, വാട്‌സാപ്പ്, ഇ-മെയിൽ മുഖേന നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾ സിവിൽ സ്‌റ്റേഷനിലെ എസ് എസ് കെ ജില്ലാ ഓഫീസിലെ നോട്ടീസ് ബോർഡില്‍ ലഭ്യമാണ്. ഫോൺ- 04936 203338
date
- Log in to post comments