Skip to main content

ഭരണഭാഷവാരാഘോഷം ആചരിച്ചു

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഭാഷ- മാതൃഭാഷ, ഭരണഭാഷാ വാരാഘോഷം ആചരിച്ചു. ക്ഷീര പരിശീലന കേന്ദ്രം ഹാളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ. തമ്പാൻ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് അധ്യക്ഷയായി. ഡെപ്യൂട്ടി ഡയറക്ടർമാരായ പി.ഇ. ഡോളസ്, വിനോദ് രാജ്, ബി.എസ്. നിഷാ, അനീഷ, ബിന്ദു എന്നിവർ പങ്കെടുത്തു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

പി.എൻ.എക്‌സ്. 4696/2026

date