Post Category
നായ വളർത്തലിൽ സൗജന്യ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'നായ വളർത്തൽ' എന്ന വിഷയത്തിൽ ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കും.
നവംബർ 12-ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. താൽപ്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ 0491-2815454 എന്ന നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. പരിശീലനത്തിൽ പങ്കെടുക്കാനെത്തുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കരുതണം.
date
- Log in to post comments