Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ് അധ്യക്ഷയായി. ശബരിമല മണ്ഡല-മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനും ക്രമീകരണങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകള്‍ ഇതുവരെ കൈക്കൊണ്ട മുന്നൊരുക്കങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.

കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി മുകുന്ദന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ദീപു ഉമ്മന്‍, രാജാദാസ് മാണിയാട്ട്, രമേശ് ആനപ്പാറ, എം എച്ച് ഷാജി, റോഷന്‍ നായര്‍, എ എം ഇസ്മായില്‍, എംപി യുടെ പ്രതിനിധി അജിത് മണ്ണില്‍, എംഎല്‍എ യുടെ പ്രതിനിധി അജി അലക്സ്, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date