Skip to main content

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പ്

വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ബ്രൈറ്റ് സ്റ്റുഡൻറ് സ്‌കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകൾ, ഡിപ്ലോമ, ബി.എഡ് എന്നിവയ്ക്ക് കഴിഞ്ഞ അധ്യയനവർഷത്തെ പരീക്ഷയിൽ ആകെ 50% മാർക്കെങ്കിലും ലഭിച്ചവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയിൽ താഴെ. അപേക്ഷകൾ സർവ്വീസ് പ്ലസ് പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0481-2371187

date