Skip to main content

കാര്‍ഷിക ഉല്‍പ്പാദന ഉപാധി വിതരണക്കാര്‍ക്ക് ഡിപ്ലോമ കോഴ്സ്

കാര്‍ഷിക ഉല്‍പ്പാദന ഉപാധികള്‍ വിപണനം ചെയ്യുന്നവര്‍ക്കായി പത്തനംതിട്ട ആത്മ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമ കോഴ്‌സ് സംഘടിപ്പിക്കുന്നു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ദേശീ (ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ്) സര്‍ട്ടിഫിക്കറ്റ് നല്‍കും. നിലവില്‍ കാര്‍ഷിക ഉല്‍പ്പാദന ഉപാധികള്‍ വിപണനം ചെയ്യുന്നതിന് ദേശി, തത്തുല്ല്യ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 2026-27 വര്‍ഷത്തെ കോഴ്‌സിലേക്ക് ഇന്‍പുട്ട് ഡീലര്‍മാര്‍ക്കും പുതിയതായി ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനത്തിന് അനുബന്ധ രേഖകള്‍ സഹിതം അതാതു കൃഷി ഭവനുകളില്‍ നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. പത്തനംതിട്ട തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് ക്ലാസ്. വിവരങ്ങള്‍ക്ക് ആത്മ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 296180.

date