ഖേലോ കേരളം 2026 : സംസ്ഥാനതല കായിക പ്രതിഭാ നിർണയ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം 12ന്
സ്കൂൾതലത്തിലെ കായിക പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകി ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കായിക യുവജനകാര്യാലയം നടപ്പിലാക്കുന്ന ഖേലോ കേരളം 2026 - കായിക പ്രതിഭാ നിർണയ ചാമ്പ്യൻഷിന്റെ ഉദ്ഘാടനം നവംബർ 12ന് തിരുവനന്തപുരം ലുലു മാളിൽ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവഹിക്കും. പദ്ധതിയുടെ ലോഗോ, ഭാഗ്യമുദ്ര, പ്രൊമോഷണൽ വീഡിയോ എന്നിവയുടെ പ്രകാശനവും രജിസ്ട്രേഷൻ പോർട്ടൽ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. വിദ്യാർഥികളുടെ എയറോബിക് പെർഫോമൻസും അരങ്ങേറും.
സംസ്ഥാനത്തെ 163 സബ്ജില്ലകളിൽ നിന്ന് പ്രതിഭകളെ കണ്ടെത്തി സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ 10 വർഷം നീളുന്ന കായിക പ്രതിഭാ വികസന സംവിധാനം രൂപപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പി.എൻ.എക്സ്. 4735/2026
- Log in to post comments